കാസര്‍ഗോഡ് ജില്ലയിലും ഇന്ന് രാവിലെ 11.30ന് വലിയ തിരമാലയടിക്കുമെന്ന് മുന്നറിയിപ്പ്
കേരളതീരത്തിനു 10 കിലോമീറ്റര്‍ അകലെവരെ കടലില്‍ ഭീമന്‍ തിരമാലയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാകേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. നാലുമീറ്റര്‍ മുതല്‍ ആറ് മീറ്റര്‍ വരെ തിര ഉയര്‍ന്നേക്കാം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രാവിലെ 11.30ന് വലിയ തിരമാലയടിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ശക്തമായകാറ്റിനും ശക്തമായ മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ അതീവജാഗ്രതാ മുന്നറിയിപ്പ് നല്‍കി

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ