ഞായറാഴ്‌ച, ഡിസംബർ 17, 2017
കാഞ്ഞങ്ങാട് : കേരള മുസ്ലീം ജമാ അത്ത് സംസ്ഥാനത്താകെ നടത്തി വരുന്ന നബിദിന ക്യാമ്പയിന്റെ  ഭാഗമായി ഹോസ്ദുര്‍ഗ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 18ന് തിങ്കളാഴ്ച വൈകിട്ട്  മദ്ഹ്‌റസൂല്‍ പ്രഭാഷണവും റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് താജുല്‍ ഉലമ നഗറില്‍ സ്വാഗത സംഘ ചെയര്‍മാന്‍ പി.എച്ച്.അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് ഹൊസ്ദുര്‍ഗ് ജുമാമസ്ജിദില്‍  മഖാം സിയാറത്തോടെ റാലിക്ക് തുടക്കമാകും. 6:30ന്  നോര്‍ത്ത് കോട്ടച്ചേരിയില്‍ കേരള മുസ്ലീം ജമാഅത്ത്  ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം ഷറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്ര മന്ത്രി സി.എം.ഇബ്രാഹിം മുഖ്യാഥിതിയായിരിക്കും. കൂറ്റമ്പാറ അബ്ദുല്‍ റഹിമാന്‍ ദാരിമി, കെ.പി.എസ്.സയ്യിദ് ജമലുല്ലൈലി തങ്ങള്‍,  സയ്യിദ്  ജഹ്ഫര്‍  സാദിഖ് തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, സി.അബ്ദുല്ലഹാജി, പി.എച്ച്.അബ്ദുല്‍ഖാദര്‍ ഹാജി, മുസ്തഫ ഫൈസി, മടിക്കൈ  അബ്ദുല്ല  ഹാജി, അഷ്‌റഫ് അഷ്‌റഫി, വി.സി.അബ്ദുല്ല സഅദി, ഡോ: കെ.പി. അബ്ദുല്ല, എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്റ് ഷാഫി സഖാഫി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് മദനി, അബ്ദുല്‍ സത്താര്‍ എന്നിവര്‍ പ്രസംഗിക്കും.

പത്ര സ മ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.എച്ച്.അബ്ദുല്‍ ഖാദര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ്മദനി ബല്ലാകടപ്പുറം, വൈസ് പ്രസിഡന്റ് മുസ്തഫ ഫൈസി, വി.സി.അബ്ദുല്ല സഅദി, മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി മടിക്കൈ അബ്ദുല്ല ഹാജി, എസ്.വൈ.എസ്  ജനറല്‍  സെക്രട്ടറി അബ്ദുല്‍ സത്താര്‍ എന്നിവര്‍ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ