ഞായറാഴ്‌ച, ഡിസംബർ 17, 2017
കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷനില്‍ സുരേഷ് ഗോപി എംപിക്ക് മേലുള്ള കുരുക്ക് മുറുകുന്നു. പുതുച്ചേരിയില്‍ വ്യാജ രജിസ്‌ട്രേഷനിലൂടെ സുരേഷ് ഗോപി, അമലാ പോള്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ നികുതി വെട്ടിച്ച വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ എംപി ഹൈക്കോടതിയില്‍ നിരത്തിയ വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

വാര്‍ത്ത പുറത്തു വന്നതോടെ രജിസ്‌ട്രേഷന്‍ കേരളത്തിലേയ്ക്ക് മാറ്റി ഫഹദ് ഫാസില്‍ നികുതി അടച്ചിരുന്നു. എന്നാല്‍ താന്‍ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റിന്റെ വിലാസത്തിലാണ് രജിസ്‌ട്രേഷന്‍ എന്നാണ് സുരേഷ് ഗോപിയുടെ വാദം. പക്ഷേ ഇവിടെ താമസിക്കുന്നത് മറ്റൊരു ഉടമസ്ഥനാണെന്ന് കണ്ടെത്തി. പുതുച്ചേരിയിലെ ഫ്‌ലാറ്റില്‍ 2009 മുതല്‍ താന്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് തെളിയിക്കുന്ന വാടക ചീട്ടും മുക്തിയാറുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചത്.

ഉടമ വെങ്കിടേശനും ഭാര്യ വിജയയുമാണ് തനിക്ക് വാടകയ്ക്ക് നല്‍കിയതെന്നും പറയുന്നു. എന്നാല്‍ ആ ഫ്‌ലാറ്റില്‍ വിജയയുടെ മകനാണ് താമസം. നികുതി വെട്ടിക്കുന്നതിനായി ആഡംബര കാര്‍ പുതുച്ചേരിയിലെ വ്യജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ