വേദ പഠന കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് ;ശ്രീരാമസേന നേതാവ് അറസ്റ്റില്‍
തൃശൂര്‍: ബംഗളൂരുവിലെ പ്രവര്‍ത്തന രഹിതമായ വേദ പഠന കേന്ദ്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് കബളിപ്പിച്ച സംഭവത്തില്‍ ശ്രീരാമ സേന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സുര്‍ജിത്ത് കെ ബാലനെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സി.ഐ കെ.സി സേതുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് പെരിഞ്ചേരി മഠം ക്ഷേത്രത്തിന് സമീപം കടലാശ്ശേരി വീട്ടില്‍ സുര്‍ജിത്തിനെ അറസ്റ്റ് ചെയ്തത്. സുര്‍ജിത്തിന്റെ പേരിലുള്ള മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കളുടെ കയ്യില്‍ കൊടുത്ത് പെ ാ ലിസിന്റെ ശ്രദ്ധ തിരിച്ച് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുര്‍ജിത്തിനെ റിമാന്റ് ചെയ്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ