സര്‍ഗോത്സവം സി.പി.എം മേളയാക്കി, സി.പി.ഐ നേതാവ് ഇറങ്ങി പോയി
കാഞ്ഞങ്ങാട്: സംസ്ഥാന പട്ടിക ജാതി, പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ നടത്തുന്ന അഞ്ചാമത് സര്‍ഗോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങ് സി.പി.ഐയെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എയും ഘോഷയാത്ര കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ പഞ്ചായത്തംഗം കൂടിയായ എം നാരായണന്‍ ഉദ്ഘാടന വേദിയില്‍ നിന്ന് പ്രതി ഷേധിച്ച് ഇറങ്ങി പോയി. കാഞ്ഞങ്ങാട് മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരനെ സംഘാടക സമിതി മനപൂര്‍വം മാറ്റിയ നിര്‍ത്തിയതാണെന്ന് എം നാരായണന്‍ പറഞ്ഞു. സര്‍ഗോല്‍സവത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരനെയോ, സി.പി.ഐയുടെ ജില്ലയിലെ ഒരു പ്രതിനിധിയോ ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷണിച്ചിരുന്നില്ല. അത് സി.പി.ഐക്ക് വലിയ ക്ഷീണമായി മാറിയിട്ടുണ്ട്. സംഘാടക സമിതി നോട്ടീസ് തയ്യറാക്കിയത് വര്‍ക്കിംഗ് ചെയര്‍മാന്‍ വി.വി രമേശനാണ്. സംസ്ഥാന തല പരിപാടിയായിട്ടും ചെയര്‍മാനായ റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരന് ക്ഷണപത്രത്തിലില്ല. പരിപാടിയുടെ സംഘാടനത്തില്‍ സി.പി.ഐയുടെ അധ്യാപക യൂണിയനെ പരിഗണിച്ചിട്ടുമില്ല. ഘോഷയാത്ര ചെയര്‍മാനാക്കിയിട്ട് നോട്ടീസില്‍ പേര് വെച്ച തല്ലാതെ ഘോഷയാത്രയെക്കുറിച്ചുള്ള ആലോചന യോഗത്തില്‍ പോലും ഇദ്ദേഹത്തെ വിളിച്ചിരുന്നില്ലെന്നും എം നാരായണന്‍ പറഞ്ഞു. സമാപന സ മ്മേളനത്തില്‍ സി.പി.ഐയുടെ പേര് ആശംസ പ്രസംഗകരില്‍ അവസാനമായി ചേര്‍ത്തുവെന്ന ആ ക്ഷേപവുമുണ്ട്. സര്‍ ഗോല്‍സവത്തില്‍ പാര്‍ട്ടി അവര് തഴഞ്ഞത് ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സി.പി.ഐ-സി.പി.എം തര്‍ക്കം രൂക്ഷമാകുന്നതി ന്റെ സാധ്യതയാണ് സര്‍ഗോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. ജില്ലയിലെ സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായിട്ടുള്ളത്. ജില്ലാ സമ്മേളനം നടക്കാനിരിക്കെ സി.പി.ഐയെ തടഞ്ഞത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് പറയപ്പെടുന്നത്. സര്‍ഗോല്‍സവത്തി ന്റെ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ സ്ഥാപിച്ച ഫഌക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ.കെ ബാലന്‍, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ക്ക് പുറ മെ സി.പി.എമിന്റെ നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്റെ ഫോട്ടോയും ഉള്‍ കൊള്ളിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചവരുടെ പടം മാത്രമെ ഫഌക്‌സില്‍ അച്ചടിച്ചിട്ടുള്ളുവെന്നാണ് പട്ടിക ജാതി-പട്ടിക വര്‍ഗ ഡെപ്യുട്ടി ഡയറക്ടര്‍ പറയുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ പടം ഉള്‍ പ്പെടുത്തിട്ടും മണ്ഡലത്തി ലെ എം.എല്‍.എ കൂടിയായ മന്ത്രിയുടെ പടം ഇല്ലാത്തതും സി.പി.ഐയെക്ക് കടുത്ത പ്രതിഷേധമാണുള്ളത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ