വ്യാഴാഴ്‌ച, ഡിസംബർ 28, 2017
ചെറുവത്തൂർ: ബസ്സ് യാത്രക്കിടയിൽ ലഭിച്ച പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി യുവാവ്  മാതൃകയായി. ചെറുവത്തൂർ  കാരിയിൽ ശ്രീകുമാർ ക്ലബ്ബ് അംഗം കെ.കെ. രാജേഷിനാണ് ഇന്നലെ വൈകിട്ട്  ചീമേനിയിൽ  നിന്നും ചെറുവത്തൂരിലേക്കുളള യാത്രക്കിടയിൽ ശ്രീകുട്ടൻ ബസ്സിൽ വെച്ച് 33240 രൂപയും  എ.ടി എം. കാർഡ് ഉൾപ്പെടെയുള്ള പേഴ്സ് കളഞ്ഞു കിട്ടിയത്. പണവും രേഖകളും  ബസ്സ് ജീവനക്കാർക്ക് രാജേഷ് നൽകി. തുടർന്ന് ചന്തേര പോലീസിന് ബസ്സ് ജീവനക്കാർ  ഇത് കൈമാറി.

ചന്തേര പോലീസിന്റെ നേതൃത്വത്തിൽ ഇതിന്റെ ഉടമസ്ഥനായ കയ്യൂർ ആലന്തട്ടയിലെ ഗോപാലനെ കണ്ടെത്തുകയായിരുന്നു. ചെറുവത്തൂർ  ബസ്സ്റ്റാന്റിൽ നടന്ന ചടങ്ങിൽ വെച്ച്  ചന്തേര എസ്.ഐ. ഉമേഷ് ഗോപാലന് പണം കൈമാറി. എ.എസ്.ഐ.രാജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ മഹേന്ദ്രൻ,വിപിൻ, പണം തിരിച്ചു കൊടുത്ത കെ.കെ.രാജേഷ് കാരിയിൽ, ബസ്സ് ജീവനക്കാരും, നാട്ടുകാരും  ചടങ്ങിൽ സംബന്ധിച്ചു. രാജേഷിന്റെ  സത്യസന്ധതയെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം  കാലിക്കടവ് എരവിലെ കെ. ഷെമീറിന്റെ പണവും എ.ടി.എം. കാർഡ് അടങ്ങിയ പേഴ്സ് ശ്രീകുമാർ ക്ലബ്ബ് അംഗങ്ങളായ ടി.വി.രാജേഷ്, കെ.കെ. പ്രമോദ് എന്നിവർക്ക് കളഞ്ഞു കിട്ടുകയും തുടർന്ന് ഇത് ഉടമസ്ഥന് തിരിച്ചു നൽകുകയും ചെയ്തിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ