തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരേ വീണ്ടും പരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്. പാഠം രണ്ട്- മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സർക്കാരിനെ കുഴപ്പിക്കുന്ന കണക്കുകൾ നിരത്തുന്നത്. വാർഷികാഘോഷ പരസ്യം, ഫ്ളക്സ് വയ്ക്കൽ, റിയാലിറ്റി ഷോ എന്നിവയ്ക്കായി സർക്കാർ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെന്നും ഓഖി ദുരിതത്തിന് ഇരയായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.
വാർഷികാഘോഷ പരസ്യം- മൂന്നു കോടി, ഫ്ളക്സ് വയ്ക്കൽ- രണ്ടു കോടി, ജനതാൽപര്യം അറിയൽ റിയാലിറ്റി ഷോ- മൂന്നു കോടി, കാലാവസ്ഥാ മുന്നറിയിപ്പ്- ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവർ- ഭാഗ്യവാ·ാർ, കാണാതായവർ- കടലിനോട് ചോദിക്കണം എന്നിങ്ങനെയാണ് സസ്പെൻഷനിലായ ഡിജിപിയുടെ പോസ്റ്റ്. പരസ്യപദ്ധതികൾ ജനക്ഷേമത്തിന് എന്ന പരിഹാസവും ഏറ്റവുമൊടുവിലായി ചേർത്തിട്ടുണ്ട്.
കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഓഖി ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതും വിമർശനത്തിനു കാരണമായി. കണക്കു ശരിയാകുന്നുണ്ടോ കണക്കിനു വേറെ ടീച്ചറെ നോക്കാം എന്ന് ജേക്കബ് തോമസ് ഒളിയന്പെയ്തു.
ഇതിനെതിരേ പ്രതിരോധമുയർത്തി ധനമന്ത്രി തോമസ് ഐസകും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തി. ജേക്കബ് തോമസ് കാപട്യക്കാരനെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ തുറന്നടിച്ചപ്പോൾ, ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്നായിരുന്നു തോമസ് ഐസകിന്റെ മറുപടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ