വ്യാഴാഴ്‌ച, ഡിസംബർ 28, 2017
തൃക്കരിപ്പൂർ: പയ്യന്നൂരിലെ കവ്വായിയിൽ എം.എസ്.എഫ് സംസ്ഥാന കലാവേദി കൺവീനർ ഫായിസ് കവ്വായിയെയും സഹപ്രവർത്തകരേയും വധിക്കാൻ ശമിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കിഴരിയൂർ. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും റിവാൾവർ വായയിൽ തിരുകി വധഭീഷണി മുഴക്കുകയും മാരകായുധങ്ങൾ കൊണ്ട് അക്രമിക്കുകയും കൃത്രിമമായി കലാപങ്ങൾ സൃഷ്ടിച്ച് വീടുകൾ കൊള്ളയടിക്കുകയും വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്യുന്ന ഫാസിസ്റ്റു രീതിയതാണ് മാർക്കിസവും അനുകരിക്കുന്നത്. തൂണേരിയിലും നാദാ പുരത്തും തുടരുന്ന രീതി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം ജനാതിപത്യ വിശ്വാസികൾ ചെറുത്തു തോൽപിക്കണമെന്നും അദ്ധേഹം പറഞ്ഞു. തൃക്കരിപ്പൂർ ടൗണിൽ എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ധേഹം.  എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഹമീദ് സി.ഐ സ്വാഗതം പറഞ്ഞു. ഹാഷിംബംബ്രാണി, അഡ്വ. എം.ടി.പി.കരീം, ഷജീർ ഇഖ്ബാൽ, സയീദ് വലിയപറമ്പ ഇബ്രാഹിം തട്ടാനിച്ചേരി, യു.പി. ഫായിസ്, വി.പി.പി. ശുഹൈബ്,  ജാബിർ തങ്കയം, കുഞ്ഞബ്ദുള്ള ബീരിച്ചേരി, ഖാദർ ആലൂർ, അസറുദ്ധീൻ മണിയനോടി, ഉനൈസ് മുബാറഖ്, മർസൂക്ക് റഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ