വെള്ളിയാഴ്‌ച, ഡിസംബർ 29, 2017
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി തിരിച്ച ശിഖര്‍ ധവാന്റെ കുടുംബത്തെ തടഞ്ഞ് വിമാനക്കമ്പനി. ഇന്ത്യയില്‍ നിന്നും ദുബായിലെത്തിയതിന് ശേഷം അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ധവാന്റെ ഭാര്യയും കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും രേഖകളും കയ്യിലില്ലെന്ന് ചൂണ്ടിക്കാണിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍ യാത്ര തടയുകയായിരുന്നു.

ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധവുമായി ധവാന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദുബായില്‍ എനിക്കൊപ്പം എത്തിയ ഭാര്യയെയും മക്കളെയും വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലെന്നു പറഞ്ഞു. മക്കളുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ രേഖകള്‍ക്കായി ദുബായ് വിമാനത്താവളത്തില്‍ അവര്‍ കാത്തിരിക്കുകയാണ്. എമിറേറ്റ്സ് എയര്‍ലൈന്‍ കാണിച്ചത് തികച്ചും അണ്‍പ്രൊഫഷണലിസമെന്നായിരുന്നു ധവാന്റെ പ്രതികരണം. മുംബൈയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് എന്തുകൊണ്ട് രേഖകളെ കുറിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍ ചോദിച്ചില്ലെന്നും ധവാന്‍ ചോദിക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ