ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി നേപ്പാള്‍ സിംഗ്. എല്ലാ ദിവസവും സൈനികര്‍ മരിക്കുന്നു. യുദ്ധത്തില്‍ സൈനികര്‍ കൊല്ലപ്പെടാത്ത ഏതെങ്കിലും രാജ്യമുണ്ടോയെന്നും നേപ്പാള്‍ സിംഗ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
ഒരു നാട്ടില്‍ ഒരു സംഘര്‍ഷം നടക്കുമ്പോള്‍ ചിലര്‍ക്കൊക്കെ പരുക്കേല്‍ക്കും. അവരുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റുന്ന ഏതെങ്കിലം ഉപകരണമുണ്ടോ? വെടിയുണ്ടകള്‍ നിര്‍ജീവമാക്കാന്‍ പറ്റുന്ന ഏതെങ്കലും ഉപകരണമുണ്ടോമെന്നും പറയൂ. അത് വാങ്ങി നല്‍കാമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കുന്നു.
സംഭവം വിവാദമായതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി എം.പി രംഗത്തെത്തി. ജവാന്മാരെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. നമ്മുടെ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റുന്ന ഉപകരണങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൈനികര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാംപൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് നേപ്പാള്‍ സിംഗ്. പുല്‍വാമയിലെ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു എം.പിതന്നെ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ