കവിത;
ദിവാ സ്വപ്‌നങ്ങൾ
-അശ്‌റഫ് ഉറുമി
.
വിട പറഞ്ഞു പോകവേ,
ഈ നാളുകളെണ്ണി,
തീർക്കുമ്പോൾ,
സ്വപ്നങ്ങളായിരം,
എന്നിൽ മിന്നിമറയുന്നു..
തിരിഞ്ഞു നോക്കുമ്പോൾ,
എത്രയെത്ര ദിവാ സ്വപ്നങ്ങളും,
കണ്ടു ഞാൻ ഈ ജന്മം,
സായാഹ്നത്തിലെത്തുമ്പോൾ,
എവിടെയോ നിരാശകളെന്നിൽ,
തിരയടിക്കുന്നു.
സ്നേഹാദരവുമായി,
കടന്നു വന്നവൾ,
തന്ന ബലത്തിൽ,
ഇന്നുമീ ജീവിതം,
തള്ളിനീക്കുന്നു.
അല്ലലില്ലാതെ....
പരാതികളില്ലാതെ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ