ബുധനാഴ്‌ച, ജനുവരി 03, 2018

ഉദുമ: കാസര്‍കോടിനും കാഞ്ഞങ്ങാടിന്നും ഇടയില്‍ ഉദുമ റെയില്‍വേ ഗൈററിന് സമീപം ട്രാക്കില്‍ വിള്ളല്‍. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ട്രാക്ക് മാന്‍ ആണ് ഈ വിള്ളല്‍ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് ഉദുമയ്ക്ക് സമീപം മംഗലാപുരം തിരുവനന്തപുരം പരശുറാം എക്‌സ് പ്രസ് പിടിച്ചിട്ടു. മറ്റ് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിടുകയായിരുന്നു.  കാസര്‍കോട് നിന്നുമെത്തിയ വിദഗ്ദ സംഘം വിളളല്‍ നന്നാക്കി 7 മണിയോടെ ട്രെയിന്‍ ഗാതാഗതം പുന:സ്ഥാപിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ