വെള്ളിയാഴ്‌ച, ജനുവരി 05, 2018
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി കുറയുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കാര്‍ഷിക മേഖലയിലും ഉത്പാദന മേഖലയിലും വലിയ തിരിച്ചടി നേരിട്ടതോടെയാണ് സാമ്പത്തിക വളര്‍ച്ച താഴേക്കു പതിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച 7.1 ആയിരുന്നു. ഇതാണ് വന്‍ ഇടിവ് നേരിട്ടിരിക്കുന്നത്.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന്റെയും കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ചരക്ക്, സേവന നികുതിയുടെയും സ്വാധീനമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമായതെന്നാണ് അനുമാനം. കാര്‍ഷിക, നിര്‍മാണ മേഖലകളിലാണ് മുഖ്യമായും വളര്‍ച്ചാ മാന്ദ്യത്തിന് വഴിവയ്ക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ