കോഴിക്കോട് : കോഴിക്കോട്ട് ബസ് അപകടം. കണ്ണൂർ പയ്യന്നുരിൽ നിന്നും വിനോദ യാത്രക്കെത്തിയ വിദ്യാർഥികളുമായി പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് കടപ്പുറം സന്ദർശിച്ച ശേഷം തിരിച്ചു പോകും വഴി ബസ് നിയത്രണം വിട്ട് റോഡരികിലെ വീട്ടിലേക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ബീച്ച് ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ 17പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അധ്യാപകരുമുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ