വ്യാഴാഴ്‌ച, ജനുവരി 04, 2018
കാസര്‍കോട്: ജില്ലയുടെ പുരോഗതിക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമായി  ജില്ലാ പോലീസ് നടപ്പിലാക്കി വരുന്ന ജനമൈത്രി പദ്ധതി  പ്രവര്‍ത്തനങ്ങളില്‍ ക്ലബ്ബുകളുടെയും റെസിഡന്‍സ് അസ്സോസിയേഷന്റേയും കൂട്ടായ്മയായ 'സഹൃദയ' വാര്‍ഷിക ആഘോഷത്തിന്റെറ ഭാഗമായി ജില്ലയിലെ പ്രമുഖ സെവന്‍സ്  ഫുട്‌ബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി ഈ മാസം 12  വരെ എ.ആര്‍ ക്യാമ്പിലെ (പാറക്കട്ട) ഗ്രൗണ്ടില്‍  സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ഫുട്‌ബോള്‍ മത്സരം മുന്‍  ഇന്ത്യന്‍ കളിക്കാരനും ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റനുമായിരുന്ന എം സുരേഷ്  ഉദ്ഘാടനം ചെയ്തു.   ജില്ല പോലീസ് മേധാവി കെ.ജി സൈമണ്‍   അദ്ധ്യക്ഷത വഹിച്ചു.   ആദ്യ മത്സരത്തില്‍ സുല്‍ത്താന്‍ മേപ്പുഗിരി പുത്തൂരിയന്‍സ്്  മൊഗ്രാലുമായി ഏറ്റുമുട്ടി. മത്സരത്തില്‍ പുത്തൂരിയന്‍സ് മൊഗ്രാല്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു.രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ എഇ താരവും ഇന്ത്യന്‍ താരവുമായ റാഫി കളിക്കാരുമായി പരിചയപ്പെട്ടു. എം എസ് സി മേല്‍പറമ്പ യു കെ ഉളിയത്തടുക്കയുമായിട്ടാണ് രണ്ടാമത്തെ മത്സരം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ