ബുധനാഴ്‌ച, ജനുവരി 24, 2018
കാഞ്ഞങ്ങാട്: അസ്സയ്യിദ് ഉമർ സമർഖന്ത്(ന.മ)യുടെ പേരിൽ അതിഞ്ഞാൽ ദർഗാ ശരീഫ് ഇന്നു മുതൽ 29 വരെ നടക്കും. ഇന്നു രാത്രി എട്ടിനു സുബൈർ തോട്ടിക്കലിന്റെ കഥാപ്രസംഗം. നാളെ രാത്രി എട്ടിനു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ മഖാം ഉറൂസ് ഉദ്ഘാടനം ചെയ്യും. അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. മൻസൂർ അലി ദാരിമി, കാപ്പ മതപ്രഭാഷണം നടത്തും.

സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ട്രഷറർ പാലക്കി കുഞ്ഞഹമ്മദ് ഹാജി എന്നിവർ പ്രസംഗിക്കും. 26നു ജുമുഅ നമസ്‌കാരാനന്തരം മഖാം സിയാറത്തും പതാക ഉയർത്തലും നടക്കും. പതാക ഉയർത്തൽ ഉറൂസ് കമ്മിറ്റി ചെയർമാൻ കെ.കെ.അബ്ദുല്ല ഹാജി നിർവഹിക്കും. 27നു രാത്രി എട്ടിനു മതപ്രഭാഷണം ഹാഫിള് അനസ് അൽ അസ്ഹരി ഉദ്ഘാടനം ചെയ്യും. മഹ്മൂദ് ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തും.

തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിക്കും. 28നു രാത്രി എട്ടിനു മതപ്രഭാഷണം മഹ്മൂദ് ജിലാനി ഉദ്ഘാടനം ചെയ്യും. പി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിക്കും. ഹാഫിള് ഷഫിഖ് അൽഖാസിമി ഇടുക്കി മതപ്രഭാഷണം നടത്തും. തുടർന്ന് അരിക്കാടി കുന്നിൽ തൈബ്രയുടെ ബുർദ മജ്‌ലിസ്. പി.കെ.എസ്.ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ കൂട്ടുപ്രാർഥനയും നടക്കും. 29നു മൗലീദ് പാരായണം, അന്നദാനം എന്നിവ നടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ