രാഹുൽ ഈശ്വർ ഇന്ന് സൗത്ത് ചിത്താരിയിൽ
കാഞ്ഞങ്ങാട്: പ്രമുഖ ആക്ടിവിസ്റ്റും , തത്വ ചിന്തകനും , വലതു മിതവാദിയുമായ രാഹുൽ ഈശ്വർ ഇന്ന് വൈകീട്ട് 6 മണിക്ക് സൌത്ത് ചിത്താരി ഖിറാൻ- '18 സമൂഹ വിവാഹ വേദിയിൽ പങ്കെടുക്കും . സമൂഹ വിവാഹത്തോട് അനുബന്ധിച്ചു ഇന്ന് വൈകീട്ട് നടത്തപ്പെടുന്ന മാനവ സൗഹൃദ സംഗമത്തിലാണ് രാഹുൽ ഈശ്വർ സംസാരിക്കുന്നത് . ചാനൽ ചർച്ചകളിലും , സംവാദങ്ങളിലും നിറസാന്നിധ്യവും , സ്വത സിദ്ധമായ വാക് ചാരുതിയിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കാനും കഴിവുളള രാഹുൽ ഈശ്വർ മാനവ സൗഹൃദ സംഗമത്തില്‍ സംബന്ധിക്കാനാണ് ജില്ലയിൽ വരുന്നതു . മനുഷ്യരെല്ലാവരും ഒന്നാണെന്നും , നമ്മൾ ചേർന്നു നില്ക്കേണ്ടവരാണ് എന്നുമുള്ള സന്ദേശം പൊതു സമൂഹത്തിനു പകർന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് മാനവഃ സൗഹൃദ സംഗമ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ഖിറാൻ ഭാരവഹികൾ പറഞ്ഞു . മത സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംഗമത്തിൽ പങ്കെടുക്കും . പുതുമയാർന്ന പരിപാടികളുമായി , നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി കടന്നു പോവുന്ന ഖിറാൻ 18 സമാപന ദിവസമായ ജനുവരി 21 ന് ഞായറാഴ്ച സുൽത്താനുൽ ഉലമ കാന്തപുരം എ .പി . അബുബക്കർ മുസ്ലിയാരുടെ കാർമികത്വത്തിൽ സമൂഹ വിവാഹത്തിന് സാക്ഷ്യം വഹിക്കും .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ