ബുധനാഴ്‌ച, ജനുവരി 31, 2018
തിരുവനന്തപുരം: ഒന്നരനൂറ്റാണ്ടിനു ശേഷമുള്ള പൂര്‍ണ്ണ ചന്ദ്രഗ്രഹണവും, സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ ബ്ലെഡ്മൂണ്‍ എന്നി ആകാശ വിസ്മയങ്ങള്‍ ഒരുമിച്ചു ദൃശ്യമാകുന്ന അപൂര്‍വ്വ ആകശ കാഴ്ചയാണ് ഇന്ന്. 1866 ലാണ് ഈ പ്രതിഭാസം ഇതിന് മുമ്പ് ദൃശ്യമായത്. എന്നാല്‍ ഈ സാഹചര്യത്തില്‍ കടല്‍ക്ഷേഭത്തിനു സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ്.

സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിരിക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, എന്നി എന്നി പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്.

കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ട് എന്നും തീരദേശനിവാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം എന്നു നിര്‍ദേശത്തില്‍ പറയുന്നു. സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കണക്കിലെടുത്തു നാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളഎല്ലാ ക്ഷേത്രങ്ങളും വൈകിട്ട് 5.18 മുതല്‍ 8.43 വരെ അടച്ചിടണം എന്ന് ദേവസ്വം കമ്മീഷണ്‍ ഉത്തരവ് പുറപ്പെടുവിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ