കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ മരണപ്പെട്ട അജാനൂര്‍ കൊളവയലിലെ പാലക്കി കരീമിന്റെ മകനും പാലക്കി കുടുംബത്തിലെ ഇളം തലമുറക്കരനുമായ മുഹമ്മദ് സഫ് വാന് ആയിരങ്ങളുടെ യാത്രാമൊഴി. വയനാട് വൈത്തിരിയില്‍ ഒറിയന്റല്‍ കോളേജില്‍ പഠിക്കുന്ന സഫ് വാനും സഹപാഠി മലപ്പുറത്തെ നൂറുദ്ധീനും ജുമാ നിസ്കാരം കഴിഞ്ഞ് കോളെജിലേക്ക് മടങ്ങവേ അമിത വേഗതയില്‍ വന്ന ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഫ് വാന്‍ വെള്ളിയാഴ്ച മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു. നൂറുദ്ധീന്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിക്കും മരണത്തിന് കീഴടങ്ങി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ 2 മണിയോടെ സഫ് വാന്റെ മയ്യത്ത് കൊളവയലിലെ വീട്ടിലെത്തിച്ചു. മയ്യത്ത് ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകി എത്തിയത്. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെ സഫ്വാന്റെ മയ്യത്ത് കൊളവയല്‍ ജുമാ മസ്ജിദിലേക്ക് എടുക്കുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്തു. മയ്യത്ത് നിസ്കാരത്തില്‍ പങ്കെടുക്കാനെത്തിയവരെ കൊണ്ട് പള്ളി നിറഞ്ഞ് കവിഞ്ഞിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ