അസ്ലം വധം: ഒരാൾകൂടി അറസ്റ്റില്‍
നാദാപുരം: യൂത്ത് ലീഗ് പ്രവര്ത്തകന് കാളിയപറമ്പത്ത്് അസ്ലമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. വളയം മുതുകുറ്റിയിലെ പുഴക്കല്‍ സുമോഹനെ (45) യാണ് നാദാപുരം സി.ഐ എം.പി. രാജേഷ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ വീട്ടില്‍നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതി കീഴടങ്ങിയതാണെന്ന് സൂചനയുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ