ചൊവ്വാഴ്ച, ഫെബ്രുവരി 06, 2018
സംസ്ഥാന യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് യാചക നിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ത്ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായാണ് നിയമം. നിയമസഭയില്‍ അഡ്വ. പി.ഐഷാപോറ്റി, എം. എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താഴെ പറയുന്ന വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

ഭിക്ഷാടനം നടത്തുന്നവരുടെ കൂട്ടത്തിലുള്ള കുട്ടികളുടെ ഡി.എന്‍.എ. ടെസ്റ്റ് നടത്തിയ ശേഷം, അവരുടെ കുട്ടികളെല്ലെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ കേസ് എടുക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. മോഷ്ടിച്ചുകൊണ്ടുവന്ന കുട്ടികളുമായി ഭിക്ഷാടനം നടത്തുന്ന മാഫിയയ്ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍. ഭിക്ഷാടന സംഘത്തോടൊപ്പം കാണപ്പെടുന്ന കുട്ടികളിലെ ശാരീരിക മുറിവുകള്‍ അവ ഭിക്ഷാടനത്തിനുവേണ്ടി ക്യത്രിമമായി സൃഷ്ടിച്ചതാണെന്ന് തെളിയുന്ന പക്ഷം സ്വീകരിക്കേണ്ട നടപടികള്‍. കുട്ടികളെ തട്ടിക്കൊണ്ടുവന്ന്, ലൈംഗീക ചൂഷണം നടത്തുക,

ബാലഭിക്ഷാടനം തടയുന്നതിനായി വിവിധ പദ്ധതികള്‍ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ