വെള്ളിയാഴ്‌ച, ഫെബ്രുവരി 16, 2018
ലക്കിടി: വയനാട്​ ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ വിദ്യാർഥി മരിച്ചു. ബൈക്ക്​ യാത്രികനായ ലക്കിടി ഒാറിയൻറ്​ ആർട്​സ്​ കോളജ്​ വിദ്യർഥി കാഞ്ഞാങ്ങാട്ടെ പാലക്കി കരീമിന്റെ മകന്‍ സഫ്​വാൻ (21) ആണ്​ മരിച്ചത്​. മ​ലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീൻ (21) ന്​ ഗുരുതര പരിക്കേറ്റു.

അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. വിദ്യർഥികൾ ജുമാ നമസ്​കാരം കഴിഞ്ഞ്​ കോളജിലേക്ക്​ മടങ്ങവെയാണ്​ അപകടമുണ്ടായത്​. ഇരുവരെയും കോഴിക്കോട്​ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സഫ്​വാൻ മരിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ