കോട്ടയം: വിദേശ വനിതയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ട്വിസ്റ്റ്.കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് താന്നിനില്‍ക്കുംതടമാണ് ബംഗ്ലാദേശി യുവതിയെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ യുവതി ഗര്‍ഭിണിയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ദൈവികനെ സഭാ ചുമതലയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് യുവതിയെയാണ് തോമസ് പീഡിപ്പിച്ചത്. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചു വരുത്തിയെന്നും സിംബാബ്‌വേ സ്വദേശിയായ യുവാവിനൊപ്പമാണ് ഇന്ത്യയില്‍ എത്തിയതെന്നും പരാതിക്കാരി പറഞ്ഞു. പള്ളിമേടയിലും ഹോട്ടലിലും വച്ചാണ് പീഡിപ്പിച്ചത്. വിദേശത്തേക്ക് തിരിച്ചു പോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഹോട്ടലില്‍ വച്ച് തോമസുമായി വീണ്ടും കണ്ടുമുട്ടി. എന്നാല്‍ സ്വര്‍ണവും പണവും വജ്രാഭരണങ്ങളും കൈക്കലാക്കി ഇയാള്‍ മുങ്ങുകയായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ എത്തിയ യുവതിയെ മണിയാതുരുത്തിലാണ് വൈദികന്‍ പാര്‍പ്പിച്ചിരുന്നത്. പലയിടങ്ങളില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം കല്ലറയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ