ശനിയാഴ്‌ച, ഫെബ്രുവരി 17, 2018
മൊഗ്രാൽ : ട്രോമ കെയർ കാസറഗോഡും മൊഗ്രാൽ മേഖല യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി 2018 ഫെബ്രുവരി 25ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ജി വി എച് എസ് എസ്  മൊഗ്രാലിൽ വെച്ച് വോളന്റിയർ പരിശീലനം  സംഘടിപ്പിക്കുന്നു. അപകടത്തിൽ പെടുന്നവർക്ക് അടിയന്തിര ശാസ്ത്രീയ പരിചരണം അവയവദാനം  രക്തദാനം എന്നീ മഹത് ലക്ഷ്യങ്ങളോടെ ട്രോമ കെയർ കാസറഗോഡുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. നാർകോട്ടിക് സെൽ ഡി വൈ എസ് പി ജ്യോതികുമാർ  ഉദ്ഘാടനം ചെയ്യും. ട്രോമ കെയർ പ്രസിഡന്റ്  പി വി കുഞ്ഞമ്പു നായർ അധ്യക്ഷത വഹിക്കും. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി പി അബ്ദുൽ ഖാദർ, ദേശീയ കാർ റാലി ചാമ്പ്യൻ മൂസാ ശരീഫ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ കെ പ്രേംസദൻ കാർഡ് വിതരണം ചെയ്യും. പരിയാരം മെഡിക്കൽ കോളേജ് ഡോക്ടർ എ കെ വേണുഗോപാലൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി വൈകുണ്ടൻ, എച് ആർ ഡി ട്രെയിനർ കെ വിജയൻ എന്നിവർ ക്ലാസിനു നേതൃത്വം നൽകും. പ്രായപൂർത്തി ആയ ആർക്കും ക്ലാസ്സിൽ പങ്കെടുക്കാം.
      പരിശീലന പരിപാടിയുടെ ലോഗോ ദേശീയ കാർ റാലി ചാമ്പ്യൻ മൂസാ ശരീഫ് മൊഗ്രാൽ മേഖല യൂത്ത് ലീഗ് പ്രസിഡണ്ട്‌ നിയാസ് മൊഗ്രാലിന് നൽകി പ്രകാശനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ, ടി എം ഷുഹൈബ്, അബ്ദുള്ള സ്പിക്, സി എച്ച് ഖാദർ, ഇർഷാദ് മൊഗ്രാൽ, അബൂബക്കർ ലാൻഡ്മാർക്ക്‌, അഷ്‌റഫ്‌ പെർവാട്, സിദ്ദിഖ് റഹ്മാൻ, അൻവർ ടി കെ, ഇർഫാൻ യൂ എം, നൂഹ് കടവത്ത്, അബ്കോ മുഹമ്മദ്, ജംഷീർ മൊഗ്രാൽ, മുനീബ് കോട്ട, റിയാസ് കരീം, നൗഫൽ കൂൾഫോം,  യൂനുസ്, ബാത്തിഷാ മൊഗ്രാൽ, അബ്ദുള്ള കുഞ്ഞി എന്നിവർ സംബന്ധിച്ചു.     

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ