ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018
നിലമ്പൂര്‍: മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മഹാരാഷ്ര്ട സ്വദേശിയായ യാചകന്റെ താമസസ്ഥലത്ത് ഉണ്ടായിരുന്ന തുണിസഞ്ചികളിലും മറ്റും ഉണ്ടായിരുന്നത് പതിനായിരങ്ങള്‍.

ചന്തക്കുന്ന്-കരുളായി റോഡരികിലെ പ്ലാസ്റ്റിക് ചാക്കുകള്‍ കൊണ്ട് മറച്ച ഷെഡ്ഡില്‍ തിങ്കളാഴ്ച മരുത സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നാണയത്തുട്ടുകളും നോട്ടുകളും കണ്ടത്. ചില്ലറയ്ക്ക് പകരം നോട്ടിനുവേണ്ടി സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡിനെ സമീപിക്കുകയായിരുന്നു.

സംശയംതോന്നി ഹോംഗാര്‍ഡ് വിവരമറിയച്ചതിനെത്തുടര്‍ന്ന് പോലിസ് എത്തി നടത്തിയ പരിശോധനയിലാണ് ചെറു ഭാണ്ഡങ്ങളിലും കൂടുകളിലുമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. കാലപ്പഴക്കംകൊണ്ട് നോട്ടുകള്‍ പലതും മുഷിഞ്ഞുപോയിരിക്കുകയാണ്. പണം പോലീസ് എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്.

വയോധികനായ ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൊര്‍ണൂരില്‍നിന്ന് തീവണ്ടി മാര്‍ഗമാണ് നിലമ്പൂരില്‍ എത്തിയത്. തുടര്‍ന്ന് ചന്തക്കുന്ന്-കരുളായി റോഡരികില്‍ ഭിക്ഷയാചിച്ച് കഴിയുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് യാചകനെ മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകരും പോലീസുംചേര്‍ന്ന് കോഴിക്കോട് കുതിരവട്ടം ആസ്പത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ അവിടെ ചികിത്സയിലാണ്. പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം ഇയാളുടെ ചികിത്സയ്ക്കും മറ്റും ഉപകരിക്കുന്ന രീതിയില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സി.ഐ. കെ.എം. ബിജു പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ