പ്രവാസികൾ തിങ്ങി പാർക്കുന്ന പ്രദേശമായിട്ടും പ്രവാസികൾക്ക് വേണ്ടി ഗവൺമെന്റുകൾ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും , ആനുകൂല്യങ്ങളെ കുറിച്ചും അവബോധം ഇല്ല എന്നും , അത്തരത്തിലുള്ള ബോധവൽക്കരണം നടത്തുന്നതിനും അതിനു വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്യുന്നതിനും വേണ്ടിയാണ് പ്രവാസി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതെന്ന് സാന്ത്വനം ചെയർമാൻ ഹാമിദ് മുക്കൂട് പറഞ്ഞു . ഹെൽപ്പ് ഡെസ്കിന്റെ ആദ്യ പടിയായി പ്രവാസികൾക്ക് നോർക്ക റൂട്സ് നൽകുന്ന പ്രവാസി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിന് ആവശ്യമായ സഹായ സഹകരങ്ങൾ ഐ .എം .സി .സി യുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഐ.എൻ.എൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി പ്രസിഡന്റ് സഹായി ഹസൈനാർ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു . മില്ലത്ത് സാന്ത്വനം ടി ട്വൻറി കൺവീനർ റിയാസ് അമലടുക്കം പദ്ധതി വിശദീകരിച്ചു സംസാരിച്ചു . ഐ .എൻ .എൽ നേതാക്കന്മാരായ സി .എ .എ .റഹ്മാൻ , അബ്ദുൽ റഹിമാൻ കൊളവയൽ , കെ .സി .മുഹമ്മദ് കുഞ്ഞി , ഖലീൽ പുഞ്ചാവി , അബൂബക്കർ സദ്ദാം മുക്ക് , കെ .ടി .അബ്ദുല്ല , എ .കെ . അബ്ദുൽ ഖാദർ , മുഹമ്മദ് പുഞ്ചാവി , ഐ .എം .സി .സി നേതാക്കളായ ഇബ്രാഹിം പി .എം , നബീൽ അഹമ്മദ് , റഷീദ് ഇ .കെ .കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ പ്രവാസി ഐ .ഡി .കാർഡ് നിർബന്ധം ആണെന്നും , ഇതിനെ കുറിച്ച് കൂടുതൽ അറിയാനും , സഹായ സഹകരണങ്ങൾക്കും 8893397420, 8089980788 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടണം എന്നും ഭാരവാഹികൾ അറിയിച്ചു .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ