ചൊവ്വാഴ്ച, ഫെബ്രുവരി 27, 2018
എരിയാൽ: എരിയാൽ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പതിനഞ്ചാമത് വാർഷികാഘോഷവും, പഠനമികവിനുള്ള യു. എ. ഇ . എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ സ്വർണമെഡൽ വിതരണവും ശ്രദ്ധേയമായി.   കാസറഗോഡ് എം.എൽ.എ. എൻ. എ. നെല്ലിക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.  മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീൽ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ മാനേജർ അസീസ് കടപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി കൺവീനർ ഹനീഫ് ചേരങ്കൈ സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ് മാസ്റ്റർ കെ.ജി. അച്ചുതൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു . എരിയാൽ ജമാഅത്ത് പ്രസിഡന്റ് സുലൈമാൻ ഹാജി സമ്മാനദാനം നിർവഹിച്ചു.  ജമാഅത്ത് ജ.സെക്രട്ടറി കെ.ബി. അബുബക്കർ സബ്ജില്ലാ തല വിജയികൾക്ക് സാക്ഷ്യപത്രം സമ്മാനിച്ചു.

പഠനമികവിനുള്ള യു.എ.ഇ. എരിയാൽ ജമാഅത്ത് കമ്മിറ്റിയുടെ സ്വർണ മെഡൽ , യു.എ.ഇ. കമ്മിറ്റി പ്രതിനിധികളായ ഹമീദ് ബള്ളിർ, ബഷീർ ചേരങ്കൈ എന്നിവർ സമമാനിച്ചു. എരിയാൽ ജമാഅത്ത് ട്രഷറർ എ. കെ. ഷാഫി , വൈസ് പ്രസിഡന്റ്മാരായ പോസ്റ്റ് മുഹമ്മദ് കുഞ്ഞി, എ. പി. ജാഫർ, ജോ.സെക്രട്ടറി ശംസുദ്ദീൻ , പി.ടി.എ. കമ്മിറ്റി പ്രസിഡന്റ് ഹനീഫ് സൂഫിക്കുട്ടി, സ്കൂൾ കമ്മിറ്റിയംഗങ്ങളായ ഇർഷാദ് ഇ.എ., ഷഫീഖ് മാസ്റ്റർ ,  ലത്തീഫ് ഇ. എം., അർഷാദ് ബളളീർ  ജമാഅത്ത് ഓഡിറ്റർ ബി. സൂഫി മദ്രസ -- ദർസ്സ്, സാധു സംരക്ഷണ കമ്മിറ്റി കൺവീനർമാരായ അഷ്റഫ് കുളങ്കര, നിസാർ ചെയ്ച്ച എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ ലീഡർ ഇബ്രാഹിം ഷമായിൽ നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ