പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. 46 കാരനായ പളനിയാണ് ഇത്തരത്തില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടയ്ക്ക് ചെന്നൈ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇയാള്‍ ചെരുപ്പ് ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.
2017 ഡിസംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍ക്കാരിന്റെ ഒരു പുതിയ സ്‌കീം ഉദ്ഘാടനം ചെയ്യുന്നതിനായി ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു ഇത്തരത്തിലൊരു അനിഷ്ട സംഭവമുണ്ടായത്. വേദിയിലിരുന്ന പ്രധാനമന്ത്രിക്കു നേരെ ഇയാള്‍ കാലില്‍ കിടന്ന ചെരുപ്പ് ഊരി കാണിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയും 15 ദിവസത്തെ റിമാന്‍ഡില്‍ വിടുകയും ചെയ്തു.
നേരത്തേയും രാഷ്ട്രീയ നേതാക്കന്മാരോടുള്ള ഇഷ്ടക്കുറവ് ഇത്തരത്തില്‍ പ്രകടിപ്പിച്ചിരുന്നു. മഷിയെറിയുകയും കരി ഓയില്‍ ഒഴിക്കുകയും ചെരുപ്പ് എറിയുകയും ഉണ്ടായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ