മാനന്തവാടി: കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ നബീല്‍ (20), അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്.
ബത്തേരിയില്‍ വിനോദ യാത്രയ്ക്കു പോയതായിരുന്നു കുടുംബം. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കാസര്‍കോട്ടെ കുടുംബം സഞ്ചരിച്ച കെ.എ 03 എ ബി 3735 കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ