ദുബായ്: യു.എ.ഇയിൽ നിന്ന് മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ നാട്ടിലെത്തിക്കും. എയർ ഇന്ത്യയുടെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന അറേബ്യൻ ട്രാവൽസാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിലവിൽ മൃതദേഹങ്ങളുടെ ഭാരം നോക്കിയാണ് നാട്ടിലെത്തിക്കാനുള്ള നിരക്ക് നിശ്ചയിക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വന്നാൽ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും കൊണ്ടു പോകുന്ന മൃതദേഹങ്ങൾക്ക് ഒരേ നിരക്ക് നൽകിയാൽ മതിയാകും. മറ്റ് പല രാജ്യങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും പുതിയ തീരുമാനം ബാധകമാവും. എയർ ഇന്ത്യയിലും എയർ ഇന്ത്യ എക്‌സ്‌പ്രസിലും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യയുടെ ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ദുബായിൽ നിന്നും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ താഴെ മാത്രമേ ചെലവാകൂ
0 Comments