തളിപ്പറമ്പ്(കണ്ണൂര്‍): കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശി എന്‍.വി കിരണിനാണ്(19) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ് കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വെച്ചാണ് കിരണിന് കുത്തേറ്റത്. നെഞ്ചിനും, കാലിനും ഉള്‍പ്പെടെ മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. തൃച്ചംമ്പരം ഉത്സവത്തിനിടെ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.
എസ്എഫ്‌ഐ കോഓപ്പറേറ്റീവ് കോളേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും, യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെപ്പറ്റിയുള്ള മറ്റു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പതിനാലംഗ സംഘമാണ് കിരണിനെ ആക്രമിച്ചതെന്നാണ് വിവരം.
0 Comments