കാഞ്ഞങ്ങാട്: സമൂഹത്തിൽ വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ് ലഹരി മാഫിയകളെ ഇല്ലാതാക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് എം എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയോഗം ആവിശ്യപ്പെട്ടു. സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ വലവീശിപ്പിടിക്കുന്ന ഇത്തരം മാഫിയകളെ തടയിടാൻ മണ്ഡലം പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി നൂറ് അംഗ വിദ്യാർത്ഥികളുടെ സ്ക്വാഡ് രൂപികരിക്കാനും ലഹരി മാഫിയക്കാരെ നിയമത്തിന് കാട്ടികൊടുക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കാൻ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് അടുത്ത അധ്യായന വർഷം മുതൽ ബോധവൽക്കരണവും ലഹരിക്കെതിരെ വിവിധ തലങ്ങളിൽ ക്യാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം ജനറൽ സെക്രട്ടറി ഉനൈസ് മുബാറക്ക്, റംഷീദ് തോയമ്മൽ, റൗഫ് പാലായി, ഹസ്സൻ പടിഞ്ഞാർ, ഉബൈദ് മാണിക്കോത്ത്, മുർഷിദ് ചിത്താരി എന്നിവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ