യുണൈറ്റഡ് കപ്പ് ഫൈനല്‍ ഇന്ന്

യുണൈറ്റഡ് കപ്പ് ഫൈനല്‍ ഇന്ന്

കാഞ്ഞങ്ങാട്: ചിത്താരി യുണൈറ്റഡ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഇരുപത്തിഒന്നാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്ബാള്‍  ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരം ഇന്ന് നടക്കും. ഫെബ്രുവരി 25ന് തുടങ്ങിയ മത്സരങ്ങള്‍ക്ക് ഇതോടെ പരിസമാപ്തി കുറിക്കും. ജില്ലയിലെ പ്രശസ്തരായ പതിനാറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.  ആര്‍.എസ്.വി.വി.കെ.കെ രാമഗിരിയും സെലക്റ്റഡ് സെന്റർ ചിത്താരിയും ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും. വൈകീട്ട് അഞ്ച് മണിക്ക് ചിത്താരി വി.പി. റോഡ്‌ യുണൈറ്റഡ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്. വിജയികള്‍ക്ക് 25000 രൂപയും  ട്രോഫിയും നല്‍കും. രണ്ടാം സ്ഥാനത്തിന് 15000 രൂപയും ട്രോഫിയും സമ്മാനിക്കും. 

Post a Comment

0 Comments