അബുദാബി: അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച കെ എം സി സി സോക്കർ ലീഗിൽ മറിയുമ്മാസ് ബാവ നഗർ ജേതാക്കളായി.
സെയ്ഫ് ലൈൻ ഗ്രൂപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ട് ഗോൾ നേടിയാണ്
മറിയുമ്മാസ് ബാവ നഗർ ജേതാക്കളായത്. ആസിഫ്, കുഞ്ഞുണ്ണി, ഫർഹാൻ,സുനീർ എന്നിവർ മാൻ ഓഫ്ദ മാച്ച്, ഗോൾകീപ്പർ, ബെസ്റ്റ് ബാക്ക് എന്നിങ്ങനെ തിരെഞ്ഞെടുത്തു. സംസ്ഥാന, നാഷണൽ താരങ്ങളെ ഇറക്കിയാണ് മത്സരം നടന്നത്.
അബുദാബി സമ്മിറ്റ് ഇന്റർനാഷണൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് ഹിസ് ഹൈനസ് ശൈഖ് ഉബൈദ് ബിൻ സുഹൈൽ അൽ മഖ്ത്തും ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി കെ അഹമ്മദ് ബല്ലാകടപ്പുറം അദ്ധ്യക്ഷം വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി ബാവ ഹാജി, സംസ്ഥാന കെ എം സി സി പ്രസിഡണ്ട് വി കെ ശാഫി, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മുജീബ് മെഗ്രാൽ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം എം നാസർ, എൻ എം സി സി ഇ ഒ വിനോദ് നമ്പ്യാർ , മുഹമ്മദ് പടന്നക്കാട്, ശമീം ബേക്കൽ എന്നിവർ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടിയ ട്ടീമിന് യുഎഇ എക്സ്ചേഞ്ച് ക്ലസ്റ്റർ ഹെഡ് സി കെ പി സവാദും രണ്ടാംസ്ഥാനം നേടിയ ട്ടീമിന് സെയ്ഫ് ലൈൻ എം ഡി അബൂബക്കർ കുറ്റിക്കോലും സമ്മാനങ്ങൾ വിതരണം ചെയ്തു. ചേക്കു അബ്ദുൾ റഹിമാൻ ഹാജി, അഷറഫ് സിയാറത്തിങ്കര, മഹമൂദ് മുറിയനാവി, മൊയ്തീൻ ബല്ല, എ ആർ പുല്ലുർ, റിയാസ് ഇട്ടമ്മൽ, യു വി ശബീർ, ഇല്യാസ് ബല്ല, ശാഫി സിയാറത്തിങ്കര, യാക്കൂബ് ആവിയിൽ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ കെ കെ സുബൈർ വടകര മുക്ക് സ്വാഗതവും ജന.സെക്രട്ടറി റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.
0 Comments