കാഞ്ഞങ്ങാട്ടൊരു ഫുട്ബോൾ സ്റ്റേഡിയം; അഞ്ച് ലക്ഷം രൂപ വാഗ്‌ദാനം ചെയ്ത് എമിറേറ്റ്സ് കപ്പ്-18 സംഘാടകർ

കാഞ്ഞങ്ങാട്ടൊരു ഫുട്ബോൾ സ്റ്റേഡിയം; അഞ്ച് ലക്ഷം രൂപ വാഗ്‌ദാനം ചെയ്ത് എമിറേറ്റ്സ് കപ്പ്-18 സംഘാടകർ

ജാഫർ കാഞ്ഞിരായിൽ
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ ഫുട്ബോൾ സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ മുൻസിപാലിറ്റിയടക്കമുള്ള ആര് മുന്നോട്ട് വന്നാലും സ്റ്റേഡിയം നിർമ്മാണ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത്   എമിറേറ്റ്സ് കപ്പ് '18 സംഘാടകസമിതി, കാഞ്ഞങ്ങാട് പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഘാടകർ അതികൃതരോട് ഈ കാര്യം അറിയിച്ചത്. ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണം യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടാൻ തയ്യാറാകണമെന്നും സംഘാടകർ ആവശ്യപ്പെട്ടു.


മാർച്ച് 30 ന് അബുദാബിയിലെ മദീനത്ത് സായിദ് ഫുട്ബോൾ സ്റ്റേഡിയമാണ് കാഞ്ഞങ്ങാട്ടെ ചാരിറ്റി കൂട്ടായ്മകളായ ഹദിയ അതിഞ്ഞാലും ദയ ചാരിറ്റി അജനൂർ കടപ്പുറവും സംയുക്തമായി നടത്തുന്ന എമിറേറ്റ്സ് കപ്പ് '18 സോക്കർ ലീഗിന് വേദിയാകുന്നത് , ആ വേദിയിൽ കാഞ്ഞങ്ങാട്ടെ പ്രശസ്തരായ നാല് പഴയ കളിക്കാരെ സ്നേഹാദരം നൽകി ആദരിക്കും. ഫുട്‌ബോൾ എന്ന് കേൾക്കുമ്പോൾ കാഞ്ഞങ്ങാട്ടിലെ കായിക പ്രേമികൾ എന്നും ഓർത്ത് പോകുന്ന ഫുട്ബോളിനെ തന്റെ ജീവനോളം പ്രണയിച്ച, തന്റെ സമ്പാദ്യം മുഴുക്കെ ഫുട്‌ബോൾ പ്രതിഭകളെ വളർത്തി എടുക്കാൻ ചിലവഴിച്ച കൂൾഡ്രിംഗ്സ് അബ്ദുൽ ഖാദർ എന്ന സീഡി ഖാദിർച്ചയുടെ നാമദേയത്തിലാണ് ആദരവ് നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് തന്നെ സീഡി ഖാദറിച്ച കാഞ്ഞങ്ങാട്ടെ കായിക പ്രേമികളുടെ സ്വപ്നമായ സ്റ്റേഡിയം നിർമ്മിക്കാൻ അതികൃധരോടാവശ്യപ്പെട്ട്  ജെഴ്‌സി അണിഞ്ഞ് റോഡിലൂടെ പന്ത് തട്ടി മുൻസിപൽ ഓഫീസിലേക്ക്‌ നടത്തിയ വിത്യസ്തമായ പ്രതിഷേധം നാമേവരും കണ്ടെതും വളരെയധികം ചർച്ച ചെയ്യപ്പെട്ടതുമാണ്. ആ അഭിലാഷം പൂവണിയാൻ കാഞ്ഞങ്ങാട്ടൊരു സ്റ്റേഡിയം വരാൻ ആര് മുൻകൈ എടുത്താലും അഞ്ച് ലക്ഷം രൂപയോളം നിർമ്മാണ ഫണ്ടിലേക്ക് സഹായിക്കാനാണ് എമിറേറ്റ്സ് കപ്പ്-18 സംഘാടകർ തയ്യാറായി വന്നിട്ടുള്ളത്.

Post a Comment

0 Comments