ഗ്യാസ് ക്ഷാമം; മഡോണ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്തും: മുസ്ലിം യൂത്ത് ലീഗ്

ഗ്യാസ് ക്ഷാമം; മഡോണ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്തും: മുസ്ലിം യൂത്ത് ലീഗ്

കാഞ്ഞങ്ങാട്: ഗ്യാസ് വിതരണം കൃത്യമായി നടത്താതെ ഉപഭോക്താക്കളെ ദ്രോഹിക്കുന്ന മഡോണ ഗ്യാസ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മഡോണ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്താൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് യോഗം തീരുമാനിച്ചു. ഗ്യാസിന്റെ വില ക്രമാതീതമായി വർധിച്ചിട്ടും ഉപഭോക്താക്കൾക്ക് കൃത്യമായി ഗ്യാസ് ലഭിക്കുന്നില്ല. രാവിലെ 8 മണിമുതൽ 30 മിനിറ്റ് കൊണ്ട് ടോക്കൺ കൊടുക്കും എന്നും ടോക്കൺ ലഭിച്ചവർക്ക് മാത്രം ഗ്യാസ് ബുക്കാക്കുകയും  ഗ്യാസിന്റെ ഭീമമായ തുകക്ക് പുറമെ സ്വന്തമായി മാവുങ്കാലിലെ  ഗ്യാസ് ഗോഡൗണിലെത്തി അവിടെ  നിന്നും ഗ്യാസ് വാങ്ങുകയും ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇതുമൂലം 300 രൂപയോളം അധികഭാരമാണ് സാധാരണക്കാരനടക്കമുള്ള ഉപഭോക്താക്കൾക്കു ഉണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തണമെന്ന് യോഗം വിലയിരുത്തി.

പ്രസിഡന്റ് ശംസുദ്ധീൻ കൊളവയൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം പി ജാഫർ, സെക്രട്ടറി ഹക്കീം മീനാപ്പീസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ എം എ നജീബ്, നൗഷാദ് കൊത്തിക്കാൽ, മണ്ഡലം ട്രഷറർ അഷ്‌റഫ് ബവാനഗർ,  യു വി ഇല്യാസ്, ശാമിർ ആറങ്ങാടി,സിദ്ധീക്ക് ഞാണിക്കടവ്, ഷംസുദ്ദീൻ ആവിയിൽ, വസീം പടന്നക്കാട്, സന മാണിക്കോത്ത്, സലീം ബാരിക്കാട്, ഹാരിസ് പാണത്തൂർ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, സെക്രട്ടറി റമീസ് ആറങ്ങാടി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ കെ ബദ്‌റുദ്ധീൻ സ്വാഗതവും സെക്രട്ടറി നൗഷാദ് എം പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments