കത്‍വ സംഭവം: പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍

കത്‍വ സംഭവം: പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍

ജമ്മുവിലെ കത്‍വയില്‍ എട്ടു വയസുകാരിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടറസ്. സംഭവം ഭയാനകമെന്നും ഗുട്ടറസ് പറഞ്ഞു. മാധ്യമവാര്‍ത്തകളില്‍ നിന്ന് കത്‍വയില്‍ നടന്നത് ഭയാനകമായ സംഭവമാണെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു പൊലീസുകാരടങ്ങുന്ന ഏഴംഗസംഘം  പെണ്‍കുട്ടിയെ മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. ജനുവരി 17നാണ് ജമ്മുകശ്മീരിലെ കത്‍വയിലെ രസന ഗ്രാമത്തിലെ വനമേഖലയില്‍ നിന്നും എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ആസിഫയെ മൂന്നുതവണ കൂട്ടബലാത്സംഗത്തിനിരയാക്കി. കുട്ടിക്ക് മയക്കുമരുന്ന് നല്‍കി. ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ബലാത്സംഗം എന്നതിന് ഡിഎന്‍എ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

Post a Comment

0 Comments