അഞ്ചുവയസുകാരിക്ക് നേരെ ബലാത്സംഗ ശ്രമം; തടയാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തറത്ത് കൊന്നു ചവിറ്റുകൊട്ടയില്‍ തള്ളി

അഞ്ചുവയസുകാരിക്ക് നേരെ ബലാത്സംഗ ശ്രമം; തടയാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തറത്ത് കൊന്നു ചവിറ്റുകൊട്ടയില്‍ തള്ളി

ജംഷെദ്പൂര്‍: ബലാത്സംഗം തടഞ്ഞ അഞ്ചുവയസുകാരിയായ ബന്ധുവിനെ കൊലപ്പെടുത്തിയതിന് 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലാണ് സംഭവം. ഇയാള്‍ പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍, പെണ്‍കുട്ടി സംഭവം എതിര്‍ത്തതോടെ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തറത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് അവിടെത്തന്നെയുണ്ടായിരുന്ന ചവിറ്റുകൊട്ടയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ഏപ്രില്‍ പതിനാലിന് പെണ്‍കുട്ടിയുടെ തിരോധാനമുണ്ടായതോടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം തെരച്ചിലിനും ഇയാള്‍ മുന്നിലുണ്ടായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും കുട്ടിയുടെ ആഭരണങ്ങളും കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

പിന്നീട്, ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവാവ് തിരിച്ചിറങ്ങുന്നത് കണ്ടതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് യുവാവിനെ പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഉന്നാനോയിലും കശ്മീരിലെ കത്തുവായിലും കുട്ടികളെ പീഡിന കേസില്‍ രാജ്യം കത്തുമ്പോഴാണ് മറ്റൊരു കേസുകൂടി ഉയര്‍ന്നുവരുന്നത്.

Post a Comment

0 Comments