കാസര്‍കോട് : ദേശീയ പാതയില്‍ നായന്‍മാര്‍മൂല, എരിയാല്‍ എന്നിവിടങ്ങളില്‍ ആളുകള്‍ സംഘംചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു. കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലയില്‍ ഒരുകൂട്ടമാളുകള്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുന്നത്. അതേ സമയം ഉത്തരവാദിത്വമില്ലാത്ത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അംഗികരിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടവും പോലിസും വ്യക്തമാക്കി. ഞായറാഴച്ച രാത്രി 10 മണിയോടെ ഉപ്പള കുക്കാര്‍ ജനപ്രിയയില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായി കെ.എസ്.ആര്‍.ടി.സി.ബസ് നാലംഗ സംഘം കല്ലെറിഞ്ഞ് തകര്‍ത്തു. ഇവര്‍ സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
0 Comments