കിംഗ്സ് കാസറഗോഡിന്റെ ജേഴ്സി പ്രകാശനം ചെയ്തു

കിംഗ്സ് കാസറഗോഡിന്റെ ജേഴ്സി പ്രകാശനം ചെയ്തു

അബുദാബി: അബുദാബി കാസറഗോഡ് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് നടത്തപ്പെടുന്ന ക്രിക്കറ്റ് ഫെസ്റ്റിൽ മത്സരിക്കുന്ന കാസറഗോഡ് മുനിസിപ്പൽ കെ.എം.സി.സിയുടെ ടീമായ കിംഗ്സ് കാസറഗോഡിന്റെ ജേഴ്സി പ്രകാശനം ലോജിക് സ്പോർട്സ്  മാനേജർ നൂറു ബാങ്കോട് പ്രസിഡൻറ് സമീർ തായലങ്ങാടിയ്ക്ക്  നൽകി നിർവ്വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ അഡ്വൈസറി ബോർഡ് ചെയർമാൻ  മൊയ്തീൻ പള്ളിക്കാൽ , മണ്ഡലം കെ.എം.സി.സി ട്രഷറർ ഷാഫി നാട്ടക്കൽ, ഷിഹാബ് ഊദ് തളങ്കര, സിയാദ് ടി.എച്ച് , ബദറുദ്ദീൻ ഹൊന്ന മുല, അൻസാരി അണങ്കൂർ, നിബ്റാസ്, മുഷ്താഖ്  ദീനാർ നഗർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments