വാട്ട്സ്ആപ്പ് വഴി ആഹ്വാനം ചെയ്ത ആഭാസ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ വര്‍ഗീയ ലക്ഷ്യത്തോടെ അക്രമങ്ങള്‍ അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പത്രപ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തില്‍. കത്വ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലടക്കം ജോലി ചെയ്യുന്ന ഒമ്പത് പത്രപ്രവര്‍ത്തകര്‍ നിരീക്ഷത്തിലുണ്ടെന്ന് ഇന്റലിജന്റസ് വിഭാഗം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഭാഗീയത വിഷയമാക്കിയ സോഷ്യല്‍ മീഡിയ കണ്ടന്‍്‌റുകള്‍ മുമ്പും തുടര്‍ച്ചയായി ഷെയര്‍ ചെയ്യുന്നവരാണിവര്‍. മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ രണ്ട് പേരടക്കം ഒന്‍പതു പേരാണ് ലിസ്റ്റിലുള്ളത്. വാട്ട്‌സ്ആപ്പ് ഹര്‍ത്താലിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജീവമായിരുന്നുവെന്നും തിരച്ചറിഞ്ഞിട്ടുണ്ട്. ഈ
സാഹചര്യത്തിലാണ് ഇവരെയും നിരീക്ഷണപരിധിയിലാക്കിയിരിക്കുന്നത്. തുടര്‍ന്നുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കാനാണ് തീരുമാനം.
ഏപ്രില്‍ പതിനാറിനാണ് വാട്ട്സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ സൂത്രധാരന്‍മാരായി പൊലീസ് അറസ്റ്റ് ചെയ്തത് നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ്(22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിളകുന്നുവിളവീട്ടില്‍ അഖില്‍ (23) തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എംജെ സിറില്‍ എന്നിവരേയാണ്. സ്വന്തം െ്രൈപഫല്‍ ഉപയോഗിച്ചാണ് ഇവര്‍ ഗ്രൂപ്പുണ്ടാക്കി പ്രത്യക്ഷപ്പെട്ടത്. ഇത് പൊലീസിന് സഹായകരമാകുകയും ചെയ്തു. പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴി വ്യാജഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പിന്നീട് ഇത് മുസ്ലിം യുവാക്കള്‍ ഏറ്റെടുക്കുകയുമായിരുന്നു. ഹര്‍ത്താലില്‍ മലപ്പുറം ജില്ലയിലടക്കം കനത്ത നാശനഷ്ടമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വരുത്തിവെച്ചത്. കെഎസ് ആര്‍ടിസി ബസുകള്‍ തല്ലിതകര്‍ക്കുകയും പൊതു മുതല്‍ തകര്‍ക്കുയും കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റം ചുമത്തിയാണ് ആയിരത്തിനു മുകളില്‍ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.
അമര്‍നാഥിന്റെ ആശയം മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയല്‍വാസികളാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല. പ്ലസ്ടു തോറ്റ ഇവര്‍ സേ പരീക്ഷയ്ക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്.അഖിലും സുധീഷും മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് നേരിട്ട് കണ്ടുമുട്ടിയതെന്നും പറയുന്നു. കത്വയിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കണമെന്നും പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗ്രൂപ്പുണ്ടാക്കിയത്. ഇതിന്റെ ലിങ്ക് പ്രതികള്‍ ഫെയ്സ്ബുക്ക് വഴി ഷെയറുകയും ചെയ്തു.
ഗ്രൂപ്പില്‍ അംഗബലം കൂടിയപ്പോള്‍ ജിവല്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. വെറും 48മണിക്കൂര്‍ കൊണ്ട് തയ്യാറാക്കിയ പദ്ധതിയായിരുന്നു ഹര്‍ത്താല്‍. ഇത് വിജയിപ്പിക്കാനായി ഗ്രൂപ്പ് അഡ്മിന്‍മാര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് വഴിതന്നെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും.
വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പകലുമായാണ് അഞ്ചുപേരെയും പിടികൂടിയത്. അമര്‍നാഥിനെ കൊല്ലത്തുനിന്നും മറ്റുള്ളവരെ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അറസ്റ്റിലായവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കൊപ്പം ആയിരത്തോളം അംഗങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.
0 Comments