പാര്‍ട്ടി പതാകകള്‍ നശിപ്പിച്ചു നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

പാര്‍ട്ടി പതാകകള്‍ നശിപ്പിച്ചു നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

കാഞ്ഞങ്ങാട്‌: ചിത്താരി, ചാമുണ്ഡിക്കുന്ന്‌ ജംഗ്‌ഷനില്‍ സ്ഥാപിച്ച സി.പി.എം-മുസ്ലീംലീഗ്‌ കൊടികള്‍ നശിപ്പിച്ചുകൊണ്ടിരുന്ന ചിത്താരി സി.ബി റോഡിലെ അഖിലിനെയാണ്‌ നാട്ടുകാര്‍ പിടികൂടിയത്‌. സി.പി.എം അനുഭാവിയാണ്‌ ഇയാളെന്നു പറയുന്നു.ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ സംഭവം. ആ സമയത്തു അതുവഴി ബൈക്കില്‍ പോവുകയായിരുന്ന യാത്രക്കാരാണ്‌ സംഭവം കണ്ടെത്തിയത്‌. ഇവര്‍ അഖിലിന്റെ ഫോട്ടോ എടുത്ത്‌ പൊലീസിനു കൈമാറിയിട്ടുണ്ട്‌. കഴിഞ്ഞ കുറേക്കാലമായി ഈ പാര്‍ട്ടികളുടെ കൊടികള്‍ ഇവിടെ നിന്നു കാണാതായിരുന്നു. അതു സംബന്ധിച്ചു നാട്ടില്‍ സംഘര്‍ഷവുമുടലെടുത്തിരുന്നു.

Post a Comment

0 Comments