തിരുവനന്തപുരം: കാവേരി നദീജല പ്രശ്നത്തിൽ തമിഴ്നാട്ടിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ കേരളത്തിൽ നടത്താൻ സാധ്യത. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കെസിഎയുമായി ബിസിസിഐ ചർച്ച നടത്തി.
ചെന്നൈയുടെ ഹോം ഗ്രൗണ്ട് മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വച്ച് നടത്താനാണ് നീക്കം. തിരുവനന്തപുരത്ത് മത്സരം നടത്താൻ തയാറാണെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കി. രണ്ട് മൂന്ന് ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ജയേഷ് പറഞ്ഞു.
0 Comments