
അബൂദാബി: കാഞ്ഞങ്ങാട് വടകരുക്ക് ബ്രദേർസ് ക്ലബ്ബ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ (കാരുണ്യ വീട്) താക്കോൽദാനവും മതവിജ്ഞാന സദസ്സും 2018 മെയ് 6, 7, 8, 9 തീയ്യതികളിൽ വിപുലമായ പരിപാടികളോടുകൂടി നടക്കുകയാണ്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവ്വഹിക്കുന്ന ബൈത്തുറന്മയുടെ ബ്രോഷർ സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി എം.ഡി അബൂബക്കർ കുറ്റിക്കോലും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദീനും ചേർന്ന് ഇന്ത്യൻ ഇസ്ലാമിക് കൾച്ചറൽ ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. ചടങ്ങിൽ സി.കെ റഹ്മത്തുളള സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങട് നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.പി ജാഫർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.സി ഖമറുദ്ദിൻ ഉൽഘാടനം ചെയ്തു. മുഖ്യാതിഥി കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി.കെ അഹ്മത്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ റിലീഫ് സെക്രട്ടറി എം.എം നാസർ, കെ.എം.സി.സി. പ്രസിഡന്റ് കെ.കെ സുബൈർ , സിഡന്റ് നാസർ കെ.പി.ആർ, സെക്രട്ടറി സലാം.പി, ട്രഷർ നിയാസ് സി.കെ, കെ.എം.സി.സി. മുൻസിപ്പൽ സെക്രട്ടറി ഇല്യാസ് ബല്ല, ഹനീഫ ടി.കെ, നിസാർ കെ.ഇ ഷിഹാബ് സി.പി. സയ്യിദ് പി.എച്ച് ലത്തീഫ് മുഹമ്മദലി സി.കെ സിറാജ് ശിഹാബ് കെ.ഇ നാസർ പി.കെ ഷമീൽ ഫായിസ് എന്നിവർ പ്രസംഗിച്ചു. സി.കെ സലാം നന്ദിയും പറഞ്ഞു.
0 Comments