എനിക്കു പൊറോട്ടായും ബീഫും കഴിക്കണം എന്നാണു സാമുവന്‍ ഫേക്ബുക്കില്‍ കുറിച്ചത്. എന്നാല്‍ കുറച്ചു കഴിഞ്ഞതോടെ സുഡുമോന്‍ പോസ്റ്റില്‍ ബിഫ് എന്നത് ചിക്കന്‍ എന്നു തിരുത്തി. അതിനു ശേഷം മട്ടണ്‍ എന്നായിട്ടു തിരുത്തി. ഇതിനേ കുറിച്ചു ചോദിച്ചപ്പോള്‍ എനിക്ക് ശരിക്കും ബീഫ് തന്നെയാണ് വേണ്ടത്. എന്നാല്‍ അതു സുരക്ഷിതമല്ല എന്ന് ആരോ പറഞ്ഞു അതാണ് തിരുത്തിയത് എനിക്ക് ഇപ്പോഴും വേണ്ടത് ബീഫ് തന്നെയാണ് എന്നു റോബിന്‍സണ്‍ പറഞ്ഞു. ബീഫ് എന്നുള്ളത് മട്ടണ്‍ എന്നാക്കിയതോടെ ട്രോളര്‍മാര്‍ രംഗത്ത് എത്തി. ബീഫ് കഴിക്കണം എന്ന് റോബിന്‍ന്റെ പോസ്റ്റിനു താഴെ ബി ജെ പി കേരളയുടെ ഫേസ്ബുക്ക് പേജും ചിലര്‍ ടാഗ് ചെയ്തു.
സത്യമായിട്ടും കേരളം മിസ് ചെയ്യുന്നു, എനിക്കു പോറോട്ടയും ബീഫും കഴിക്കണം: സുഡുമോന്റെ ട്വിറ്റ് വൈറലാകുന്നു
കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനയി മാറി സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജിരിയന്‍ താരം. ഒരു കോലാഹലത്തോടെയാണു സുഡുമോന്‍ സിനിമ അഭിനയത്തിനു ശേഷം കേരളം വിട്ടത്. എന്നാല്‍ കേരളം ഏറ്റവും സൗഹൃദപരമായ സ്ഥലമാണെന്നു സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നൈജീരിയയിലേയ്ക്കും തിരിച്ചും പോയി അധികം കഴിയും മുമ്പോ കേരളത്തിലേയ്ക്കു മടങ്ങി എത്തണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് റോബിന്‍സണ്‍ ഇപ്പോള്‍. കേരളം എനിക്കു മിസ് ചെയ്യുന്നു. ഇന്ത്യയിലേയ്ക്കു തിരിച്ചു വരാന്‍ മറ്റൊരു പ്രൊജക്ടിനായി ഞാന്‍ കാത്തിരിക്കുകയാണ്.


0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ