കാഞ്ഞങ്ങാട്: ബസ്സിനും മതിലിനുമിടയിൽപ്പെട്ട് മരിച്ച കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ പ്രവാസി ഖാലിദിന്റെയും, പുതിയകോട്ടയിലെ സുനീറയുടെയും മൂത്തമകളായ ഏഴു വയസ്സുകാരി ഖദീജത്ത് നസീറയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കൊളവയൽ ജുമാഅത്ത് പള്ളിയിൽ സംസ്ക്കരിച്ചു.
സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് ബല്ലാകടപ്പുറത്തെ വിവാഹ വീടിന് സമീപം ഏഴു വയസ്സുകാരിയായ നാസിറ മരിച്ചത്.
വിവാഹ വീട്ടിൽ ആളെയിറക്കാനെത്തിയ കെ.എൽ - 14 ഡി 3898 നമ്പർ മിനി ബസ്സാണ് പെൺകുട്ടിയുടെ അന്തകനായത്.
സംഭവത്തിൽ മിനി ബസ്സിന്റെ ഡ്രൈവർ ഹൊസ്ദുർഗ് കടപ്പുറത്തെ നൗഷാദിനെതിരെ പോലീസ് കേസ്സെടുത്തു.
നൗഷാദ് ഓടിച്ചിരുന്ന ബസ്പിറകോട്ട് എടുക്കുന്നതിനിടെയാണ് പെൺകുട്ടി മതിലിനും ബസ്സിനുമിടയിൽക്കുടുങ്ങി മരിച്ചത്.
അപകടത്തിൽ മരിച്ച കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു.
ഖദീജത്ത് നസീറയുടെ മരണത്തെത്തുടർന്ന് പിതാവ് ഖാലിദ് ഇന്ന് പുലർച്ചെ ഗൾഫിൽ നിന്നും നാട്ടിലെത്തിയിരുന്നു. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ ഗേൾസ് സ്കൂളിലെ ഇനി 2-ാം തരം വിദ്യാർത്ഥിനിയാണ് അപകടത്തിൽ
മരിച്ച നാസിറ. 2 വയസ്സുകാരൻ മുഹമ്മദ് ഏക സഹോദരനാണ്.
0 Comments