മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽറഹ്മാന് ദുബൈയില്‍ ഉജ്ജ്വല സ്വീകരണം

മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽറഹ്മാന് ദുബൈയില്‍ ഉജ്ജ്വല സ്വീകരണം

ദുബൈ: മുസ്ലീ ലീഗ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ആയതിന് ശേഷം ആദ്യമായി യു.എ.ഇലെത്തിയ എ അബ്ദുൽറഹ്മാൻ സാഹിബിന് കെ.എം.സി.സി നേതാക്കൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.
മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ദുബൈ കെ.എം.സി.സി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റി ഖുസൈസ് സ്കൗട്ട് മിഷൻ സ്റ്റേഡിയത്തിൽ നടത്തുന്ന പ്രോഗ്രാമിന് വേണ്ടിയാണ് അബ്ദുൽറഹ്മാൻ സാഹിബ് ദുബായിൽ എത്തിയത്.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാർ തോട്ടുംബാഗം ,ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, വൈസ് പ്രസിഡണ്ട് ഹനീഫ്, കാസറഗോഡ് മണ്ഡലം പ്രസിഡണ്ട്‌ സലാം കന്യപ്പാടി, ട്രഷറർ ഫൈസൽ പട്ടേൽ, ഉദുമ മണ്ഡലം പ്രസിഡണ്ട് മുനീർ ബെന്താട്, സലീം ചേരങ്കൈ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഫൈസൽ മുഹസിൻ, ജനറൽ സെക്രട്ടറി ഹഷ്കർ ചൂരി, സഫ്രാസ് പട്ടേൽ, സുബൈർ അബ്ദുല്ല, സഫ്വാൻ അണങ്കൂർ, ഗഫൂർ ഊദ്, നവാസ് തുരുത്തി, ഹാരിസ് സന്തോഷ് നഗർ, അറഫാത്ത് ചേരൂർ, സമീർ കൊരക്കോട് കാസഗോഡ് മുനിസിപ്പൽ മുൻ കൗൺസിലർ മജീദ് കൊല്ലമ്പാടി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments