കാസർകോട്: ജമ്മു കാശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടും നീചമായ സംഭവത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ അണിചേര്‍ന്നും എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി അണങ്കൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, ആസിഫ സംഭവം രാജ്യത്തിന് തീര കളങ്കമാണന്നും, മറ്റു രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെന്ന സാംസ്കാരിക രാജ്യത്തിന്റെ പേരിനെ പോലും ഇല്ലാതെയാക്കുന്ന സംഭവമാണ് ആസിഫയിലൂടെ ഉണ്ടായത് യെന്ന് സംഗമം അഭിപ്രായപ്പെട്ടു,ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു, യൂത്ത് ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡന്റ് ജലീൽ പി.എ, സലാം ചുടു വളപ്പിൽ, സാലിം ബെദിര, റൗഫ് കൊല്ലമ്പാടി, ജഅഫർ ഹുദവി, ശെരീഫ് അണങ്കൂർ, ഹക്കിം അറന്തോട് തുടങ്ങിയവർ സംബന്ധിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ