എം.എം. നാസറിന് കാസ്‌ക് കല്ലിങ്കാലിന്റെ ആദരം

എം.എം. നാസറിന് കാസ്‌ക് കല്ലിങ്കാലിന്റെ ആദരം

പള്ളിക്കര: കാസ്‌ക് കല്ലിങ്കാൽ പള്ളിക്കര സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് ആഥിതേയമരുളുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ  ഉദ്ഘാടന വേദിയിൽ വെച്ച് പ്രവാസിയും  പൊതു പ്രവർത്തകനുമായ എംഎം നാസറിനെ സ്‌നേഹാദരങ്ങൾ നൽകി ആദരിച്ചു. കാസ്‌ക് കല്ലിങ്കാലിന്റെ മുഖ്യരക്ഷാധികാരി പിഎ അബൂബക്കർ ഹാജിയാണ് എംഎം നാസറിനെ ഷാളണിയിച്ച് സ്‌നേഹാദരം നൽകി ആദരിച്ചത്. ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. 'പരേതരുടെ പരസഹായി' എന്ന് പ്രവാസ ലോകം വിളിക്കുന്ന ജീവകാരുണ്യ സേവന മേഖലകളിലെ നിറ സാനിധ്യവും പൊതു പ്രവർത്തകനുമായ എം.എം നാസറിന് അദ്ധേഹം ചെയ്ത് തീർത്ത നന്മകളുടെ വഴിത്താരകൾക്കുള്ള അംഗീകാരമായാണ് കാസ്‌ക് കല്ലിങ്കാൽ എംഎം നാസറിനെ സ്നേഹാദരം നൽകി ആദരിച്ചത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഊഷര ഭൂമിയിൽ എത്തിയവർ അവിടെ രോഗിയായോ, വേതനം ലഭിക്കാതെയോ നിസ്സഹായരായി കാരുണ്യദായകരുടെ കാരുണ്യവും പ്രതീക്ഷിച്ച് ഒറ്റപെടുമ്പോൾ അവരിലേക്കിറങ്ങി ആവശ്യമായതൊക്കെ ചെയ്ത് കൊടുക്കാനും പ്രവാസ ലോകത്ത് ജീവനറ്റ് വെറും കബന്ധമായി തീരുന്ന ജീവനറ്റ ശരീരത്തെ അവസാനമായി ഒരു നോക്ക് കാണാൻ നാട്ടിലുള്ള ഉറ്റവരിലേക്ക് എത്തിക്കാൻ പ്രവാസലോകത്ത് അവിടത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ ചെയ്ത് തീർക്കേണ്ട മുഴുവൻ പേപ്പർ വർക്കുകളും സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയിലൂന്നി ചെയ്ത്  തീർത്ത് ജീവനറ്റ ശരീരങ്ങളെ നാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടി ക്രമങ്ങളും സ്വീകരിക്കുകയും ചെയ്യുന്ന വലിയൊരു നന്മ മരം തന്നെയാണ് എംഎം നാസർ. ഒരുപാട് ജീവനറ്റ ശരീരങ്ങളെ നാട്ടിലേക്ക് കയറ്റി അയക്കാൻ എം.എം നാസറിന് ഇത്‌വരെ സാധിച്ചിട്ടുണ്ട് , നാട്ടിലും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ അർഹതപെട്ടവരിലേക്ക് എത്തിക്കാൻ അദ്ദേഹം ചുക്കാൻ പിടിക്കുന്ന ദയാ ചാരിറ്റി കൂട്ടായ്‌മയ്‌ക്കും സാധ്യമായതോടൊപ്പം നാട്ടിലെയും മറുനാട്ടിലെയും പല സന്നദ്ധ സംഘടനകളും അദ്ധേഹത്തെ ഒരുപാട് തവണ സ്‌നേഹാദരങ്ങൾ നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments