'ജലം ജീവനാണ്' ആയിരം തണ്ണീർ കുടം സ്ഥാപിച്ച് എസ്.കെ.എസ്.എസ്.എഫ്

'ജലം ജീവനാണ്' ആയിരം തണ്ണീർ കുടം സ്ഥാപിച്ച് എസ്.കെ.എസ്.എസ്.എഫ്

കാസർകോട്: ജലം ജീവനാണ് എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമ്മിറ്റി മാര്‍ച്ച് 22 മുതല്‍ ജൂണ്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി കടുത്ത വേനലില്‍ പക്ഷികള്‍ക്കും, കന്നുകാലികള്‍ക്കും കൂടി വെള്ളം ലഭ്യമാക്കുന്നതിന് കാസര്‍കോട് മേഖലയില്‍ ആയിരം പ്രവര്‍ത്തകരുടെ, വീടുകളിലും കവലകളിലും മിഅ്‌റാജ് ദിനമായ ഇന്ന് എസ്.കെ എസ് എസ് എഫിന്റ സജീവ പ്രവർത്തകർ തണ്ണീർ  കുടങ്ങള്‍ സ്ഥാപിച്ചു. അതിന്റെ കാസര്‍കോട് മേഖല തല ഉദ്ഘാടനം  ചൗക്കി മേഖല ജി സി സി പ്രസിഡന്റ് ഹനീഫ് ഒമാൻ നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു, സത്താർ ചൗക്കി, ജംഷീർ കടവത്ത്, ശിഹാബ് അണങ്കൂർ, ഫൈസൽ പച്ചക്കാട്, റശീദ് മൗലവി അറന്തോട്, ഹക്കിം അറന്തോട്, ശബീബ് അണങ്കൂർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments